തെരഞ്ഞെടുപ്പ്; ഗുജറാത്തില്‍ ആറാം തവണയും ബിജെപി ജയിക്കുമെന്ന് സര്‍വ്വേഫലം

ഗുജറാത്ത് : തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് കാഹളം ഒരുങ്ങിക്കഴിഞ്ഞു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തയ്യാറെടുപ്പിലാണ്. മാറുന്ന ജാതി രാഷ്ട്രീയത്തില്‍ കണ്ണുവെച്ചുകൊണ്ടാണ് കരുനീക്കങ്ങള്‍. ദളിത്-പിന്നോക്ക ജനതയുടെ അസംതൃപ്തി മുതലെടുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ അഭിപ്രായ സര്‍വ്വേഫലം പുറത്തുവന്നപ്പോള്‍, അത് ബിജെപിക്ക് അനുകൂലമായിരിക്കുന്നു. ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേയിലാണ് ആറാം തവണയും ഗുജറാത്തില്‍ ബിജെപി ജയിക്കുമെന്ന് പറയുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ 118 മുതല്‍ 134 സീറ്റുകള്‍ വരെ നേടി ബിജെപി ജയിക്കുമെന്നാണ് സര്‍വ്വേ പലം. കോണ്‍ഗ്രസ് 49-61 സീറ്റുകളില്‍ ഒതുങ്ങും. 2012നെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതം നാലു ശതമാനം വര്‍ദ്ധിച്ച് 52 ശതമാനമാകുമെന്നും സര്‍വ്വേഫലം വ്യക്തമാക്കുന്നു. അതേസമയം കോണ്‍ഗ്രസ് വോട്ട് വിഹിതത്തില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മോദിയുടെ ഭരണം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും നോട്ട് നിരോധനം, ജിഎസ്ടി എന്നിവ ഗുണം ചെയ്തുവെന്നും 42 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ 40 ശതമാനം പേര്‍ ഇതിനെതിരായാണ് പ്രതികരിച്ചത്.

KCN

more recommended stories