വാഹനാപകടമരണത്തില്‍ നഷ്ടപരിഹാരം പ്രായവും വരുമാനവും അടിസ്ഥാനമാക്കി

ഡല്‍ഹി: വാഹനാപകടമരണക്കേസുകളില്‍ നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡമാക്കി സുപ്രിംകോടതി വിധി. ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ മരിച്ചയാളുടെ ജോലിയുടെ സ്വഭാവവും കണക്കിലെടുക്കാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ 5 അംഗ ഭരണഘടന ബഞ്ചിന്റെതാണ് സുപ്രധാന വിധി.
വാഹനാപകട നഷ്ടപരിഹാരക്കേസുകള്‍ പരിഗണിക്കുന്ന ട്രിബ്യൂണലിനാണ് നിര്‍ണ്ണായക വിധിയിലൂടെ സുപ്രിംകോടതി പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. വാഹനാപകടത്തില്‍ പെട്ട് മരിക്കുന്നവരില്‍ സ്ഥിര വരുമാനക്കാരനെയും സ്വയം തൊഴില്‍ ചെയ്യുന്നവനെയും രണ്ടായി കാണണം. മരിച്ചത് 40 വയസ്സിന് താഴെയുള്ള സ്ഥിര വരുമാനക്കാരനാണെങ്കില്‍ ആശ്രിതര്‍ക്ക് അയാളുടെ വരുമാനത്തിന്റെ 50 ശതമാനം അധികം ഇന്‍ഷുറന്‍സ് നല്‍കണം. 40 മുതല്‍ 50 വയസ് വരെയുള്ള ആളാണ് മരിച്ചതെങ്കില്‍ വരുമാനത്തിന്റെ 30 ശതമാനം അധികം. 50 മുതല്‍ 60 വയസ്സിനിടയിലുള്ളവരാണ് മരിച്ചതെങ്കില്‍ ആശ്രിതര്‍ക്ക് വരുമാനത്തിന്റെ 15 ശതമാനം അധികം ഇന്‍ഷുറന്‍സ് അനുവധിക്കാന്‍ വിധിക്കണമെന്നും സുപ്രിംകോടതി ഉത്തരവിലുണ്ട്. മരിച്ചത് 40 വയസിന് താഴെയുള്ള സ്വയം തൊഴില്‍ ചെയ്യുന്ന ആളാണെങ്കില്‍ 40 ശതമാനം അധിക ഇന്‍ഷുറന്‍സാണ് അനുവദിക്കേണ്ടത്. പണം ജീവന് പകരമാകില്ലെങ്കിലും ന്യായമായ നഷ്ടപരിപാരം ഉറപ്പാക്കാനാണ് ശ്രമമെന്ന് പുതിയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കി. മൃതദേഹത്തിന്റെ സംസ്‌കാര ചെലവിനുള്ള തുക മൂന്ന് വര്‍ഷം കൂടുന്‌പോള്‍ 10 ശതമാനം വീതം വര്‍ധിപ്പിക്കണമെന്നും സുപ്രിംകോടതി ഉത്തരവിലുണ്ട്.

KCN

more recommended stories