സി വൈ സി സി ചൗക്കി: വിജിലന്‍സ് വാരാചരണ സെമിനാര്‍ നടത്തി

കാസര്‍കോട്: നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ സി വൈ സി സി ചൗക്കിയുടെ ആഭിമുഖൃത്തില്‍ അഴിമതി മുക്ത കേരളം എന്നതിനാസ്പതമാക്കി വിജിലന്‍സ് വാരാചരണ സെമിനാര്‍ നടത്തി.അഴിമതി മുക്ത കേരളം എന്നത് സര്‍ക്കാര്‍ നയമാണ് ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യഭ്യാസ മേഖലകളിലും പൊതുജന പങ്കാളിത്തത്തോടെ അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി വിജിലന്‍സ് ആന്റീ കറപ്ഷന്‍ ബ്യൂറോ ഇപ്പോള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുകയാണ്. പ്രോ ആക്ടീവ് പോളിസി ഓഫ് സീറോ ടോളറന്‍സ് ടൂ കറപ്ഷന്‍ എന്ന ആശയത്തിലധിഷ്ഠിതമായി ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് ഒട്ടേറെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം തന്നെ തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട് അഴിമതി നടത്തുന്നതിന് ശേഷം അന്യേഷിക്കുക എന്ന പാരമ്പര്യരീതിയില്‍ നിന്ന് വ്യത്യസ്ഥമായി അഴിമതിക്ക് അവസരം നല്‍കാതെ ആയതിന്റെ ഉറവിടം കണ്ടെത്തുക എന്ന അറിവ് വളര്‍ന്നു വരുന്ന യുവ തലമുറയ്ക്ക് കൈമാറുക എന്നതിനാസ്പതമായി നെഹ്രു യുവ കേന്ദ്രയുടെ സഹകരണത്തോടെ സി വൈ സി സി ചൗക്കി നടത്തിയ സെമിനാര്‍ ജനങ്ങള്‍ക്ക് പുതിയ ഒരു അറിവാണ് പകര്‍ന്നത് മുതിര്‍ന്ന വിജിലന്‍സ് ഓഫീസറായ എം ടി ജേക്കബ് [ Inspector of police] സി ഐ ഓഫ് വിജിലന്‍സ് ബ്യൂറോ ബോധവല്‍കരണ ക്ലാസ് നടത്തി ഉത്ഘാടനം നിര്‍വഹിച്ചു. സി.വൈ.സി.സി. ഉപദേശക സമിതി അംഗം ഹനീഫ് കടപ്പുറം അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മുനീര്‍ കണ്ടാളം, ഹമീദ് പടിഞ്ഞാര്‍, അഡ്വ.ചന്ദ്രന്‍, മൊയ്തീന്‍ കുന്നില്‍, സുബൈര്‍ ഖത്തര്‍, എന്നിവര്‍ സംസാരിച്ചു.അസര്‍ കറാമ, ആദം കുണ്ടത്തില്‍, ഹമ്മി സറാസ്, ഖാലിദ് കടപ്പുറം, സിദ്ധീഖ് വെസ്റ്റ്, കലീല്‍ ഹര്‍ജാല്‍,ഫസല്‍ വെസ്റ്റ്, സഫുവാന്‍ കുന്നില്‍, സാബിക്ക് ഹര്‍ജാല്‍, സഫുവാന്‍ ചൗക്കി, ഷഹ്നാദ്, ജാബിര്‍, സെലി, അന്‍വര്‍ കല്ലക്ലൈ,റഷാദ്, ചുപ്പി, ഫര്‍ഹാന്‍, തുടങ്ങിവര്‍ സംബന്ധിച്ചു. സി.വൈ.സി.സി. ക്ലബ്ബ് സെക്രട്ടറി സാദിഖ് കടപ്പുറം സ്വാഗതവും ജാഫര്‍ ചൗക്കി സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് നന്ദിയും പറഞ്ഞു.

KCN

more recommended stories