മര്‍ത്യ പെര്‍ള ജമാഅത്ത് അബുദാബി കമ്മിറ്റി രൂപീകരിച്ചു

അബുദാബി: കാസര്‍കോട് ജില്ലയിലെ മലയോര മേഖലയായ പെര്‍ള മര്‍ത്യ ജമാഅത്തിന് അബുദാബിയില്‍ കമ്മിറ്റി രൂപീകരിച്ചു. ഹനീഫ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപീകരണ യോഗം നാട്ടില്‍ നിന്നും യു.എ.ഇ. പര്യടനത്തിന് എത്തിയ ജമാഅത് പള്ളി ഖത്തീബ് ഉസ്താദ് എം.ഡി. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. മുസഫ്ഫ അറഫ ടയര്‍സ് എം ഡി റാഫി അറഫ, യൂസുഫ് തട്ടാരവളപ്പ്, ഹനീഫ് മര്‍ത്യ, സിറാജ് അബ്ളിക്കട്ടെ, പ്രസംഗിച്ചു. ഉസ്താദ് എം. ഡി. മുഹമ്മദ് ദാരിമിക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.
ഭാരവാഹികള്‍ പ്രസിഡന്റ് ഹനീഫ് ഹാജി എക്കോ, ജനറല്‍ സെക്രട്ടറി ഉമ്പു ഹാജി, ട്രഷറര്‍ അലി ഉക്കിനടുക്ക, വൈസ് പ്രസിഡന്റായി മമ്മു നാല്‍ക, സെക്രട്ടറിയായി ഹനീഫ് മര്‍ത്യ, കോര്‍ഡിനേറ്റര്‍മാരായി അബ്ദുല്‍ റസാഖ് നാല്‍ക, യൂസുഫ് തട്ടാരവലപ്പ് എന്നിവരെയും തെരെഞ്ഞെടുത്തു.

KCN

more recommended stories