സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലയണ്‍സിന്റെ നേതൃത്വത്തില്‍ മേലാങ്കോട്ട് എ.സി. കണ്ണന്‍നായര്‍ സ്മാരക ഗവ. യു.പി.സ്‌ക്കൂളിലെ കുട്ടികള്‍ക്ക് സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡോ.ത്രേസാമ്മ ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.സുരേഷ് ബാബു അധ്യക്ഷനായി. പ്രദീപ് കീനേരി, പി.വി.രാജേഷ്, ജയകൃഷ്ണന്‍ നായര്‍, എന്‍.അനില്‍കുമാര്‍, അജീത്ത്‌ജോണ്‍, സ്‌ക്കൂള്‍ എച്ച്.എം രവീന്ദ്രന്‍ മാസ്റ്റര്‍, പി.ടിഎ.വൈസ് പ്രസിഡന്റ് പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories