മുസ്ലിം ലീഗ് മലയോര സമ്മേളനം: ഡിജിറ്റല്‍ പ്രചരണം ഉദ്ഘാടനം ചെയ്തു

ബദിയടുക്ക: മാനവ മൈത്രിക്കും മത സൗഹാര്‍ദ്ദത്തിനും വേണ്ടി നില കൊണ്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് കെ.എം.സി.സി കേന്ദ്ര അഡൈ്വസറി ബോര്‍ഡ് അംഗം യഹ് യ തളങ്കര പറഞ്ഞു. മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ ഡിജിറ്റല്‍ പ്രചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ത ഭാഷാ സംഗമ ഭൂമിയായ തുളു നാടിന്റെ മണ്ണ് മാനവീകതയ്ക്കും സൗഹാര്‍ദ്ദത്തിനും ഉയര്‍ത്തിപ്പിടിച്ച പ്രദേശമാണെന്നും ഇവുടെ സൗഹൃതം കാത്തു സൂക്ഷിക്കാന്‍ സമ്മേളനത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് കുഞ്ഞി, ചായിന്റടി അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, ടി ഡി കബീര്‍, പി ഡി എ റഹ്മാന്‍, അന്‍വര്‍ ഒസോണ്‍,ബഷീര്‍ പള്ളങ്കോട്, ശാഫി ഹാജി ആദൂര്‍, ബദ്രുദ്ധീന്‍ താ സിം, സമദ് ചെര്‍ക്കള, എ എസ് അഹമ്മദ്, ബി ടി അബ്ദുല്ല കുഞ്ഞി, അബ്ബാസ് ഹാജി ബിര്‍മിനട്ക്ക, അലി പുളിന്റടി, മൊയ്തീന്‍ കുട്ടി മാര്‍ജിന്‍ ഫ്രി, ഫാറൂക്ക് കുന്പഡാജെ, ഹമീദലി മാവിനങ്കട്ട, ഹൈദര്‍ കുടുപ്പം കുഴി, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, സിയാദ് പെര്‍ഡാല,അലി പെരഡാല, സിയാദ് പിലാങ്കട്ട, ഇജാസ് ഇബ്രാഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories