അഖിലേന്ത്യാ സഹകരണ വാരാചരണം; സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : അഖിലേന്ത്യാ സഹകരണ വാരാചരണത്തിന്റെ ഭാഗമയി ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും കാസര്‍ഗോഡ് ജില്ലാ എജ്യുക്കേഷന്‍ ഡിപ്പര്‍ട്്‌മെന്റ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബേങ്ക് ഹാളില്‍ സഹകരണ സംഘങ്ങളുടെ സാങ്കേതിക വിദ്യ-വികസനം എന്ന വിഷയത്തെ സംബന്ധിച്ച് നടന്ന സെമിനാര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഹൊസ്ദുഗ് വി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് എവ്ജീന്‍ അധ്യക്ഷനായി, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ.മോഹനന്‍ നായര്‍, ഇ.വി.കൃഷ്ണപൊതുവാള്‍ കൃഷ്ണന്‍, എം.ആനന്ദന്‍ പി.വി.രഞ്ജി്ത്ത്, എ.ദാമോദരന്‍, കെ.ശശി, കെ.വി.വിശ്വനാഥന്‍, കെ.രവീന്ദ്രന്‍, സി.ഇ.ജയന്‍,എന്നിവര്‍ സംസാരിച്ചു.സി.വി.വിനോദ്കുമാര്‍ വിഷയം അവതരിപ്പിച്ചു.

KCN

more recommended stories