കൊച്ചിയില്‍ നാവികസേന വിമാനം തകര്‍ന്നു, ആളപായമില്ല

കൊച്ചി. നാവികസേനയുടെ ആളില്ലാ വിമാനം പരിശീലനപ്പറക്കലിനിടെ തകര്‍ന്നുവീണു. ഇസ്രയേല്‍ നിര്‍മിത വിമാനമാണു യന്ത്രത്തകരാര്‍ മൂലം അപകടത്തില്‍പെട്ടത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ നാവികസേന ഉപയോഗിച്ചിരുന്ന ഡ്രോണ്‍ വിമാനമാണ് തകര്‍ന്നത്.

രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. പത്ത് വര്‍ഷമായി നാവികസേന ഉപയോഗിച്ചു വന്നിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. 12.05-നാണ് ഉപരാഷ്ട്രപതി കൊച്ചിയില്‍ എത്തുന്നത്. നാവികസേന വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തിന്റെ വരവിന് മുന്നോടിയായി കനത്ത സുരക്ഷയാണ് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്.

നേവല്‍ ബേസിനു സമീപമാണു വിമാനം നിലംപതിച്ചത്. ആളപായമില്ല. എന്താണു സംഭവിച്ചതെന്നു പരിശോധന നടക്കുകയാണ്. കൊച്ചി നാവിക വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എത്താനിരിക്കെയാണ് അപകടമുണ്ടായത്.

KCN

more recommended stories