ആനയ്ക്ക് ക്രൂര പീഡനം: പാപ്പാന്‍മാര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: തൃശൂര്‍ പുതുക്കാട് കണ്ണമ്പുരില്‍ കുളിക്കാന്‍ അനുസരണക്കേട് കാണിച്ചുവെന്ന കാരണത്താല്‍ ആനയെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് പാപ്പാന്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കുളിക്കുന്നതിനിടയില്‍ അനുസരണ പാലിച്ചില്ല എന്ന പേരിലാണ് കൊമ്പനെ ഇത്ര ക്രൂരമായി പീഡിപ്പിക്കുന്നത്.

ആനയെ ഉപദ്രവിക്കുന്നത് നാട്ടുകാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് പുറംലോകമറിയാന്‍ കാരണം.വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പാപ്പാന്‍മാര്‍ക്കെതിരെ കേസെടുത്തു.നാട്ടുകാര്‍തന്നെ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഈ ദൃശ്യങ്ങള്‍ അയച്ചുക്കൊടുത്തു. പുതുക്കാട് കണ്ണമ്ബത്തൂര്‍ സ്വദേശി സനൂപ് ചന്ദ്രന്റേതാണ് ആന. രണ്ടു ദിവസം മുമ്ബാണ് ആനയെ ഇവിടേയ്ക്കു കൊണ്ടുവന്നത്. അടിയുടെ ആഘാതത്തില്‍ ആനയുടെ പിന്‍കാലില്‍ പരുക്കേറ്റു.

KCN

more recommended stories