ഫ്ലക്സുകളില്‍ തന്റെചിത്രം വേണ്ട: പി.ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ തന്റെ ചിത്രം വേണ്ടെന്ന് കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഫ്‌ലക്‌സുകളില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടതെന്നും അതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ പിന്‍മാറണമെന്നും ജയരാജന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രചരണങ്ങള്‍ ചൂണ്ടിക്കാട്ടി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നേരത്തേ, ജയരാജന്റെ പേരിലുള്ള വീഡിയോ ആല്‍ബവും ഡോക്യുമന്റെറിയും പുറത്തിറക്കിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

KCN

more recommended stories