പ്രവാസിയം : ലോഗോ പ്രകാശനം ചെയ്തു

ജിദ്ദ : കെ എം സി സി ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 23 മുതല്‍ 2018 ജനുവരി 5 വരെ നടത്തപ്പെടുന്ന പ്രവാസിയം 2018ന്റെ ലോഗോ മുസ്ലിം ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുള്ള പ്രകാശനം ചെയ്തു. ജിദ്ദ ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ കെ എം സി സി ജില്ലാ പ്രസിഡന്റ് ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു, കെ പി മുഹമ്മദ് കുട്ടി പരിപാടി ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ അരിമ്പ്ര, അഹമ്മദ് പാളയാട്ട്, എസ് എല്‍ പി മുഹമ്മദ് കുഞ്ഞി, സി കെ ശാക്കിര്‍, ഇസ്മായില്‍ മുണ്ടക്കുളം, ഫായിദ അബ്ദു റഹ്മാന്‍, ബേബി നീലാമ്പ്ര, പി എം എ ജലീല്‍, അബ്ദുള്ള ഹിറ്റാച്ചി, മജീദ് പുകയൂര്‍, ഇബ്രാഹിം ഇബ്ബു, ബഷീര്‍ ചിത്താരി, കാദര്‍ ചെര്‍ക്കള, ബഷീര്‍ മവ്വല്‍, ഷഫീര്‍ തൃക്കരിപ്പൂര്‍, ജാഫര്‍ എരിയാല്‍, അസീസ് ഉപ്പള, സമീര്‍ ചേരെങ്കൈ, ഷഫീര്‍ പെരുമ്പള, അബൂബക്കര്‍ ഉദിനൂര്‍, അബ്ദുള്ള ചന്തേര , ബുനിയാം ഒറവങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. കെ എം ഇര്‍ഷാദ് പ്രവാസിയം പരിപാടികള്‍ വിശദീകരിച്ചു.

KCN

more recommended stories