പാനൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: പാനൂരില്‍ വീണ്ടും സംഘര്‍ഷം. രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എ നൗഷാദ് ,നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സിപിഎം ആരോപിച്ചു. നവംബര്‍ അവസാനവാരം വരെ വന്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന പ്രദേശം ശാന്തമാകുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍. നേരത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് വിളിച്ചു ചേര്‍ത്ത സമാധാന യോഗം സിപിഎമും ബിജെപിയും ബഹിഷ്‌കരിച്ചിരുന്നു. ഇതോടെ യോഗം ഉപേക്ഷിച്ചു. ദിവസങ്ങളായി സംഘര്‍ഷം തുടരുന്ന പ്രദേശത്ത് തലശേരി ഡി.വൈ.എസ്. പി മുന്‍കൈ എടുത്താണ് യോഗം വിളിച്ചിരുന്നത്. ഇരുപാര്‍ട്ടികളും സഹകരിക്കാത്തതോടെ യോഗം ഉപേക്ഷിക്കുകയായിരുന്നു.

KCN

more recommended stories