നബിദിന റാലി ബദിയടുക്കയില്‍ ചരിത്രം കുറിച്ചു

ബദിയഡുക്ക: സ്‌നേഹ സന്ദേശം വിളിച്ചോതിക്കോണ്ട് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) ജന്മദിനമായ റബീഉല്‍ അവ്വല്‍ 12ന് ബദിയഡുക്ക മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന റാലിയും ഉത്‌ബോധന പ്രസംഗവും ചരിത്ര സംഭവമായി ബദിയഡുക്ക കണ്ണിയത് ഉസ്താത് അക്കാദമി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച നബിദിന റാലിയില്‍ ആയിരങ്ങളാണ് അണിനിരന്നത് .ബദിയഡുക്ക നൂറുല്‍ ഹുദാ മദറസ പിഞ്ചുകുഞ്ഞുങ്ങളുടെ ദഫ് മേളകളുടെയും ഇമ്പമാര്‍ന്ന മദ്ഹ് ഗാനങ്ങളുടെയും ബൈത്തുകളുടെയും അകമ്പടിയോടെ തൂവെള്ള വസ്ത്രധാരികളൊടപ്പം നടന്നു നീങ്ങിയ നബിദിന റാലി ബദിയഡുക്ക ബസ്റ്റാന്റില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന ഉത്‌ബോധന പ്രസംഗത്തില്‍ പ്രഗത്ഭനായ മതപണ്ഡിതന്‍ ബദിയഡുക്ക റഹ്മാനിയ ജുമാ മസ്ജിദ് ഇമാം അബുഫിദ അന്‍സാരി കോട്ടയം മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് നബി(സ) കാണിച്ച് തന്ന പാത പിന്തുടരാത്തതാണ് ഇപ്പോഴത്തേ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്നും പ്രവാചകന്‍ കാണിച്ചു തന്ന സ്‌നേഹവും സാഹോദര്യവും പിന്തുടര്‍ന്നാല്‍ മാത്രമേ നാട്ടില്‍ സഹൃദവും ഐക്യവും നിലനില്‍ക്കുമെന്നും വിജയം ഉണ്ടാവുകയും ചെയ്യുമെന്നും ഉസ്താദ് അബു ഫിദ അന്‍സാരി പറഞ്ഞു. ഭൂമിയില്‍ ഉള്ള സകല ആളുകളോടും വേര്തിരിപ്പില്ലാതെ കരുണ കാണിക്കണമെന്നും അത് തുടര്‍ന്നാലെ നാടിന് സമാധാനം ലഭിക്കുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ണ്ണശബുലമായ ഘോഷ യാത്രക്ക് ഉസ്താദ് അബുഫിദ അന്‍സാരി, കണ്ണിയത് അക്കാദമി ജനറല്‍ സെക്രട്ടറി ഫസല്‍ റഹ്മാന്‍ ദാരിമി കുമ്പഡാജെ, ബാറഡുക്ക മസ്ജിദ് ഇമാം ജുനൈദ് അംജദി ആദൂര്‍, ഹസ്സന്‍ ഹുദവി തളങ്കര(കണ്ണിയത് അക്കാദമി), അബ്ദുല്‍ റഹ്മാന്‍ മൗലവി നാരമ്പാടി, അബ്ദുള്ള കുഞ്ഞി ഉസ്താദ് ബദിയഡുക്ക,ശിഹാബ് ബദരി, ബദിയഡുക്ക റഹ്മാനിയ ജുമാമസ്ജിദ് പ്രസിഡന്റ് സി.എ അബുബക്കര്‍, ജനറല്‍ സെക്കട്ടറി ഹനീഫ് കുവത്തൊട്ടി, ട്രഷര്‍ അശ്‌റഫ് പള്ളികണ്ടം,സൂപ്പി ബി.എസ്, മുഹമ്മദ് ,ബദിയഡുക്ക നൂറുല്‍ ഹുദാ മദ്‌റസ പി.റ്റി.എ പ്രസിഡന്റ് അന്‍വര്‍ ഓസോന്‍, അബ്ദുല്ല ചലക്കര,മീലാദ് കമ്മിറ്റി ഭാരവാഹികളായ മനാഫ് സി.എ. ഇബ്രാഹിം ബി.ക്കെ, നുസ്രത്തുല്‍ ഇസ്ലാം ജനറല്‍ സെക്ടറി ഹനീഫ് കാര്‍വര്‍ ഇക്ബാല്‍ ഫുഡ് മാജിക്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശഫീഖ് കര്‍വര്‍, റാസിഖ് ,ആസിഫ് കാര്‍വര്‍, റിയാസ് ബി’ ശരീഫ് കുളൂര്‍, അലി പെരടാല ശരീഫ് ബി.ക്കെ,സകീര്‍ ബി.ക്കെ, നിസാര്‍ ഖത്തര്‍,കാസിം ബ്രാന്‍ഡ്,ഇക്ബാല്‍ കാസിം റഫീഖ് കുണ്ടെ സാദിഖ് മാര്‍ക്കറ്റ്, തുടങ്ങിയവര്‍ റാലി നിയന്ത്രിച്ചു. പരിപാടിയില്‍ പങ്കെടുത്ത ബദിയഡുക്ക പ്രദേശത്ത എല്ലാ മഹല്ല് ഉസ്താദുമാരേയും മദ്‌റസ വിദ്യാര്‍ഥികളെയും, ജമാ ഹത്ത് ഭാരവാഹികളെയും മറ്റു മഹല്ലുകളെയും ബദിയഡുക്ക മീലാദ് കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.

KCN

more recommended stories