ഭിന്നശേഷിക്കാര്‍ക്ക് നേരയുള്ള ചൂഷണം അവസാനിപ്പിക്കണം: സക്ഷമ

കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാര്‍ക്ക് നേരയുള്ള ചൂഷണം അവസാനിപ്പിക്കണമെന്നും അതിക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ കൈകൊള്ളണമെന്ന് സക്ഷമ സംസ്ഥാന സെക്രട്ടറി സുധാകരന്‍ മാസ്റ്റര്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായ്പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമ കാസര്‍കോട് ജില്ല വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി ക്കാരെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കാന്‍ ദീര്‍ഘ വീക്ഷണത്തോട് കൂടിയുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് അശോക് നായിക് അദ്ധ്യക്ഷത വഹിച്ചു.അജാനൂര്‍ ഗ്രാമപഞ്ചായത്തംഗം ഗീത ബാബുരാജ്,സംസ്ഥാന സംഘടന സെക്രട്ടറി വി.വി.പ്രദീപ് കുമാര്‍, വി.എം.മനുമോഹന്‍, സി.സി.ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി വേണു ഗോപാലന്‍ മാസ്റ്റര്‍ സ്വാഗതവും, ജില്ലാ ട്രഷറര്‍ ജയചന്ദ്രന്‍ മീയങ്ങാനം നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായി രാമചന്ദ്രന്‍ മാസ്റ്റര്‍ നീലേശ്വരം (രക്ഷാധികാരി), അഡ്വ.എന്‍.പി.ശിഖ (പ്രസിഡന്റ്),അശോക് നായിക് (വൈസ് .പ്രസിഡന്റ്), ബി.വേണുഗോപാലന്‍ (സെക്രട്ടറി), എം.ജയചന്ദ്രന്‍ (ജോ.സെക്രട്ടറി), രതീഷ്.പി.വി(സംഘടനാസെക്രട്ടറി), സുരേഷ് നായക് (ഖജാന്‍ജി) എന്നിവരെ തെരെഞ്ഞെടുത്തു.

KCN

more recommended stories