ഡോ.എന്‍. എ മുഹമ്മദിനെ ആദരിച്ചു; യു.കെ യൂസഫ് മുഖ്യാതിഥിയായിരുന്നു

ദുബായ്: കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി സാമൂഹിക സേവനത്തില്‍ കേരളാ കര്‍ണാടക സംസ്ഥാനങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടര്‍ എന്‍.എ മുഹമ്മദ് ഏതൊരു വ്യക്തികളും മാതൃകയാക്കേണ്ട വ്യക്തിത്വമാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവായിരിക്കുമ്പോള്‍ തന്നെ ഇതരരാഷ്ട്രീയ കക്ഷി നേതാക്കളുമായി നല്ല ആത്മബന്ധം നില നിര്‍ത്തി ജാതി മത ഭേദമന്യ തന്റെ സാമൂഹിക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ എല്ലാ ജനങ്ങള്‍ക്കും ലഭിക്കുമാറ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം വിശാലമായിരുന്നു.

കേരളം കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ ഒരു അടയാളമായി അദ്ദേഹത്തിന്റെ ജീവിതം ശോഭിക്കുന്നു എന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി അഭിപ്രായപ്പെട്ടു. ജിംഖാന മേല്‍പറമ്പിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഡോ.എന്‍. എ മുഹമ്മദിനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ജിംഖാനയുടെ ഉപഹാരം ഡോ.എന്‍.എ മുഹമമ്മദിന് സമര്‍പ്പിച്ചു. ജിംഖാന അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളാസ്റ്റിക് അവാര്‍ഡും ചടങ്ങില്‍ വെച്ച് നടന്നു.

ജിംഖാന പ്രസിഡന്റ് അമീര്‍ കല്ലട്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടിയില്‍ യു.കെ യൂസഫ്, ഷാര്‍ജ കസ്റ്റംസ് പ്രധിനിധി അബ്ദുല്ല ഒക്കാല്‍, ഷാര്‍ജ പോലീസ് മേജര്‍ മുഹമ്മദ് ബിന്‍ ദസ്മാല്‍ അല്‍ മസ്റൂയി, ബീ.എ മഹ്മൂദ്, ബഷീര്‍ തൊബാസ്‌കോ, നിസാര്‍ സയ്യദ്, സീ. കെ. അബ്ദുല്‍ മജീദ്, ചാള്‍സ്, ഫൈസല്‍ ദീനാര്‍, രഞ്ജിത്ത് കോടോത്ത്, മുനീര്‍ അല്‍ വഫ, പുന്നക്കന്‍ മുഹമ്മദ് അലി, നിസാര്‍ തളങ്കര, ഉബൈദ് നീലിയത്ത്, മുസ്തഫ എ.എ.കെ, തല്‍ഹത്, മാധവന്‍ അണിഞ്ഞ, മുഹമ്മദ് കുഞ്ഞി എം.ഐ. എസ്, സീ.എല്‍. ഹമീദ്, അഷ്റഫ് കര്‍ള, ഗണേശന്‍ അരമങ്ങാനം, മുഹമ്മദ് കുഞ്ഞി കാദിരി, അബ്ദുല്‍ അസീസ്.സി. ബി, മുനീര്‍ സോളാര്‍, റഹ്മാന്‍ കൈനോത്ത്, പ്രഭാകരന്‍, ഇല്യാസ് പള്ളിപ്പുറം, നിയാസ് ചേടികമ്പനി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി റാഫി പള്ളിപ്പുറം സ്വാഗതവും ഹനീഫ് മരവയല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഈവന്റ് എയ്ഡിന്റെ ആഭിമുഖ്യത്തില്‍ ഗാനമേള, ഒപ്പന, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ്, മിമിക്രി തുടങ്ങിയ കലാ വിരുന്നും അരങ്ങേറി.

KCN

more recommended stories