ഖിറാന്‍ – 2018: സ്വാഗത സംഘം ഓഫീസ് സന്ദര്‍ശനം നടത്തി

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ പി എ ഉസ്താദ് നഗറില്‍ ജനുവരിയില്‍ സംഘടിപ്പിക്കുന്ന സമൂഹ വിവാഹം ‘ഖിറാന്‍-2018’ സ്വാഗത സംഘം ഓഫീസ് ഐ.എന്‍.എല്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. ഐ.എന്‍.എല്‍ നേതാവ് സയ്യിദ് അബ്ദുള്ള ബാഫഖി തങ്ങള്‍, ആക്ടിംഗ് പ്രസിഡന്റ് കെ.എസ്. ഫക്രുദ്ദീന്‍, സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, ഐ.എം.സി.സി. നേതാക്കളായ ഹനീഫ അറബി സൗദി, മജീദ് ചിത്താരി എന്നിവരാണ് ‘ഖിറാന്‍-2018’ സ്വാഗത സംഘം ഓഫീസ് സന്ദര്‍ശിച്ചത്. ഇസ്മായില്‍ ചിത്താരി ,അന്‍സാരി മാട്ടുമ്മല്‍, ഹംസ ഖാജ, റഷീദ് കൂളിക്കാട്, നബീല്‍ പി ബി, മുഹമ്മദ് കുഞ്ഞി അടുക്കത്തില്‍, ചിത്താരി അബ്ദുളള, ഏ.കെ. അബദുള്‍ഖാദര്‍, പി.ബി. ഇബ്രാഹീം ഹാജി, ഏ.കെ. അബ്ദുള്‍റഹ്മാന്‍, അബ്ദുള്‍ ഖാദര്‍ ചേറ്റുകുണ്ട് എന്നിവര്‍ സ്വീകരിച്ചു.

‘ഖിറാന്‍-2018’ വേദിയില്‍ വെച്ച് അഞ്ച് യുവതികള്‍ സുമംഗലികളാവും. സ്ത്രീധനം നല്‍കാന്‍ പണം ഇല്ലാത്തതിന്റെ പേരില്‍ വിവാഹം നടക്കാതെപോയ യുവതികള്‍ക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. വിവാഹധൂര്‍ത്ത് അവസാനിപ്പിക്കുകയും സ്ത്രീധനം നിരുത്സാഹപ്പെടുത്തുകയും പദ്ധതിയുടെ ലക്ഷ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന യുവതികള്‍ക്ക് ആഭരണവും അഞ്ച് സെന്റ് സ്ഥലവും നല്‍കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിക്കാഹിന് കാര്‍മ്മികത്വം വഹിക്കും.
പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, സാംസ്‌കാരിക സമ്മേളനം, സയ്യദ് സംഗമം, മതപ്രഭാഷണം, പ്രവാചക പ്രകീര്‍ത്തന സദസ്സ്, മെഡിക്കല്‍ ക്യാമ്പ്, ആദരിക്കല്‍ ചടങ്ങ്, ‘സന്തുഷ്ട കുടുംബം’ ഫാമിലി കൌണ്‍സലിംഗ് ക്ലാസ്, ദിക്ര്-ദുആ സദസ്സ് തുടങ്ങിയ നിരവധി പരിപാടികള്‍ നടക്കും. കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും മന്ത്രിമാരും, മത സാമൂഹ്യ സാംസ്‌കാരിക നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും.

KCN

more recommended stories