ഭവനം അഗ്നിവിഴുങ്ങിയ കുടുംബത്തിന് സാന്ത്വനമായി ജനകീയ കൂട്ടായ്മ

കാഞ്ഞങ്ങാട്: കഴിഞ്ഞ മാസം കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ ഉണ്ടായ അഗ്നിബാധയില്‍ വീടും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ട രമാഭായിക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി നാട്ടുകാരുടെ സ്‌നേഹകൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. കുശാല്‍നഗറില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മ വാര്‍ഡ് കൗണ്‍സിലര്‍ സവിതാ കുമാരി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെ.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സന്തോഷ് കുശാല്‍നഗര്‍, നാരായണന്‍. എ.പാലാട്ട് ഇബ്രാഹിം ഹാജി. ശിവദത്ത്, ശ്രീഹരി കടിക്കാല്‍, പവിത്രന്‍കൊവ്വല്‍, സലാം കടിക്കാല്‍, സുരാജ് കൊവല്‍, നിയാസ് ഹോസ്ദുദുര്‍ഗ് തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍,
ചെയര്‍മാന്‍: സവിതാകുമാരി
ജനറല്‍ കണ്‍വീനര്‍: കെ.പി. മോഹനന്‍
ട്രഷറര്‍: പാലാട്ട് ഇബ്രാഹിം ഹാജി.

ഇതിനായി രമാഭായി ഭവനനിര്‍മ്മാണ സഹായ കമ്മിറ്റിയുടെ പേരില്‍ കാഞ്ഞങ്ങാട് ഫെഡറല്‍ ബാങ്ക് ശാഖയിന്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍.. 13460 1001 75679
ഐ’ എഫ് സി കോഡ്: എഫ്ഡിആര്‍എല്‍ഒ001346
ഉദാരമതികളില്‍ നിന്നും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു
ബന്ധപ്പെടേണ്ട നമ്പര്‍: 9747971 232

KCN

more recommended stories