കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് കര്‍ഷക തൊഴിലാളി മാര്‍ച്ച്

കാഞ്ഞങ്ങാട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷാപദ്ധതി സമഗ്രമയി മാറ്റം വരുത്തി നടപ്പിലാക്കുക എന്നീആവിശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ അഗ്രിക്കള്‍ച്ചര്‍ വര്‍ക്കേര്‍സ് യൂണിയന്റെ തീരുമാനമനുസരിച്ച് കെ.എസ്.കെ.ടി.യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് നൂറ് കണക്കിന് കര്‍ഷക തൊഴിലാളികള്‍ മാര്‍ച്ച് നടത്തി.സമരം സംസ്ഥാന കമ്മിറ്റി അംഗം കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.കെ.രാജന്‍, കെ.കണ്ണന്‍നായര്‍, കയനിമോഹനന്‍, എം.സരോജനി, കെ.രമണി,പി.രാഘവന്‍,ചെറാക്കോട്ട് കുഞ്ഞികണ്ണന്‍, കെ.മുരളി, പി.കുഞ്ഞിക്കണ്ണന്‍, എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories