അനാഥാലയങ്ങള്‍ക്കുമേല്‍ ബാല നീതി നിയമം അടിച്ചേല്‍പ്പിക്കാനാവില്ല: ഹൈകോടതി

കൊച്ചി: ഓര്‍ഫനേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങള്‍ക്ക് മേല്‍ 2015ലെ ബാല നീതി നിയമ പ്രകാരമുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് ഹൈകോടതി. സര്‍ക്കാറിന്റെ സഹായമൊന്നുമില്ലാതെ വ്യക്തികളും സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന സ്ഥാപനങ്ങള്‍ ബാലനീതി മാതൃകാ ചട്ടങ്ങള്‍ പ്രകാരമുള്ള സൗകര്യം ഒരുക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശിക്കാനാവില്ല. കരുതലും സംരക്ഷണവും വേണ്ട കുട്ടികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കല്‍ കേന്ദ്ര- സംസ്ഥാനസര്‍ക്കാറുകളുടെ കടമയാണ്. ഇത്തരം അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികളെ സൗകര്യങ്ങളോടെ മറ്റിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാതെ ബാല നീതി നിയമത്തിന്റെ പേരില്‍ അനാഥാലയങ്ങള്‍ ഏറ്റെടുക്കുന്നത് കുട്ടികളെ തെരുവിലേക്ക് ഇറക്കി വിടുന്ന ദാരുണാവസ്ഥയുണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഓര്‍ഫനേജ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതാണെങ്കിലും ഈ സ്ഥാപനങ്ങള്‍ 2015ലെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.

KCN

more recommended stories