അവാര്‍ഡ് ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു-രാമനുണ്ണി

കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാമി അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് കഥാകൃത്തും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണി പറഞ്ഞു. ‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്.

ഇത് തന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബഷീര്‍ പുരസ്‌കാരം, അബൂദബി ശക്തി അവാര്‍ഡ് എന്നീ ബഹുമതികളും നേരത്തേ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്ബാണ് ദൈവത്തിന്റെ പുസ്തകം നോവല്‍ പുറത്തിറങ്ങിയത്.

KCN

more recommended stories