മുത്തലാക്ക് നിയമവിരുദ്ധമാക്കുന്ന ബില്ലിനെതിരേ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തില്‍ വിവാഹ മോചനത്തിനു മുത്തലാക്ക് ഉപയോഗിക്കുന്നതു തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി). മുത്തലാക്ക് ബില്ല് പിന്‍വലിക്കണമെന്നും, ഇത് ശരിയത്ത് നിയമത്തിനെതിരായ ബില്ലാണെന്നും ബോര്‍ഡ് ആരോപിച്ചു.

ബില്ലുമായി ബന്ധപ്പെട്ട അതൃപ്തി പ്രധാനമന്ത്രി നേരന്ദ്ര മോദിയെ അറിയിക്കുമെന്നും എഐഎംപിഎല്‍ബി വക്താവ് സജാദ് നൊമാനി പറഞ്ഞു. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് എതിര്‍പ്പുമായി എഐഎംപിഎല്‍ബി രംഗത്തെത്തിയിരിക്കുന്നത്. നിയമ ഭേദഗതി ബില്ലിന്റെ കരട് തയാറാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിരുന്നു. മുത്തലാക്കിനു സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിരോധനം നിയമ വിധേയമാക്കുന്നതിനായാണ് സര്‍ക്കാരിന്റെ നീക്കം.

KCN

more recommended stories