പത്തനംതിട്ടയിലും കൊല്ലത്തും നേരിയ ഭൂചലനം

കൊല്ലം: പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. വീടുകളുടെ ഓടുകള്‍ ഇളകി വീണതായി റിപ്പോര്‍ട്ടുണ്ട്. കാര്യമായ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല. റിക്ടര്‍ സ്‌കെയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടക്കും ഇടയിലാണ്. പ്രകമ്പനം മുന്ന് സെക്കന്‍ഡ് നീണ്ടു.

കൊല്ലം, ഉറുകുന്ന്, ആനപെട്ട കൊങ്കല്‍, അച്ചന്‍കോവില്‍, തെന്മല, ആര്യങ്കാവ്, പുനലൂര്‍, കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി ഒന്‍പതോടെയാണ് സംഭവം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. വീടുകളുടെ ഓടുകള്‍ ഇളകി വീണതായി റിപ്പോര്‍ട്ടുണ്ട്. കാര്യമായ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല. റിക്ടര്‍ സ്‌കെയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടക്കും ഇടയിലാണ്. പ്രകമ്പനം മുന്ന് സെക്കന്‍ഡ് നീണ്ടു. രാത്രി ഒന്‍പതോടെയാണ് സംഭവം.

KCN

more recommended stories