എസ്.കെ.എസ്.എസ്.എഫ് ജില്ലാ കാമ്പസ് കോള്‍ ശനിയാഴ്ച

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ല കമ്മിറ്റി നടത്തുന്ന പ്ലസ് ടു, ഡിഗ്രി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ കാമ്പസ് കോള്‍ ഡിസംബര്‍ 30 ശനി കാസര്‍കോട് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്യും. അഹ്മദ് വാഫി കക്കാട്, ഖയ്യൂം മാസ്റ്റര്‍ കൊടമ്പോട്, മുഹമ്മദ് സഅദി വളാഞ്ചേരി, എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. താജുദ്ദിന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര,സുഹൈര്‍ അസ്ഹരി പള്ളങ്കോട് സംബന്ധിക്കും.സമാപന സംഗമം സമസ്ത ജില്ലാപ്രസിഡണ്ട് ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും

KCN

more recommended stories