വൈദ്യുതി തകരാറിന്റെ പേരില്‍ മോഷണശ്രമങ്ങള്‍, സൂക്ഷിക്കണമെന്ന് കെ എസ് ഇ ബി

തിരുവനന്തപുരം: വൈദ്യുതി തകരാറിന്റെ പേരില്‍ തട്ടിപ്പ്. കെ എസ് ഇ ബി യില്‍ നിന്നെന്ന പേരില്‍ വരുന്ന വ്യാജ കോളുകളുടെ ലക്ഷ്യം അതാകാമെന്നു സംശയം. കെ എസ് ഇ ബി യുടെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കൂ:

രാത്രികാലങ്ങളില്‍ കെ എസ് ഇ ബി യില്‍ നിന്നാണ് എന്നു പറഞ്ഞ് നിങ്ങളുടെ ലാന്‍ഡ് ഫോണിലേക്ക് കോളുകള്‍ വന്നാല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പരാതി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഓഫീസില്‍ നിന്നും നിങ്ങളെ തിരികെ വിളിക്കുകയുള്ളു.

അല്ലാത്തപക്ഷം ഇത്തരം കോളുകള്‍ വിളിക്കുന്ന ആളുകള്‍ ആവശ്യപ്പെടുന്നതു പോലെ പുറത്തിറങ്ങി നോക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കഴിഞ്ഞ രാത്രികളില്‍ ഇത്തരം ചില ഫോണ്‍ കോളുകള്‍ പലര്‍ക്കും ലഭിച്ചതായി അറിയുവാന്‍ സാധിച്ചു.

KCN

more recommended stories