തിരുവനന്തപുരം: സ്ഥിരംയാത്രക്കാരെ ആകര്‍ഷിക്കാനായി കൊണ്ടുവന്ന യാത്രാ കാര്‍ഡ് കെ.എസ്.ആര്.ടി.സി. നിര്‍ത്തലാക്കുന്നു. യാത്രക്കാരെ ആകര്‍ഷിക്കാനായെങ്കിലും വരുമാനമുണ്ടാക്കാന്‍ കഴിയാതെ വന്നതോടെയാണ് കാര്‍ഡുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ പടിയെന്ന നിലയില്‍ 1000 രൂപയുടെ ബ്രോണ്‍സ് കാര്‍ഡാണ് അധികൃതര്‍ നിര്‍ത്തലാക്കുന്നത്.
എത്ര വേണേലും യാത്ര ചെയ്യാം
നിശ്ചിതതുകയ്ക്ക് മാസം ജില്ലയ്ക്കകത്തും പുറത്തും യാത്രാകാര്‍ഡുകള്‍ ഉപയോഗിച്ച് യാത്രചെയ്യാമെന്നതാണ് യാത്രക്കാര്‍ക്കിടയില്‍ കാര്‍ഡിന് സ്വീകാര്യത വര്‍ദ്ധിക്കാന്‍ കാരണം. യാത്രാപരിധിയില്ലാത്തതിനാല് ഒരു ദിവസം എത്ര പ്രാവശ്യം വേണമെങ്കിലും യാത്രചെയ്യാം. ദിവസം അഞ്ചില്‍ കൂടുതല്‍ പ്രാവശ്യം കാര്‍ഡ് ഉപയോഗിക്കുന്നവരാണ് അധികവും. 1000 രൂപയുടെ കാര്‍ഡുകള്‍ ഒരു യാത്രക്കാരന് 2000 രൂപയില്‍ കൂടുതല്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ബസില്‍ യാത്രക്കാര്‍ കൂടിയെങ്കിലും വരുമാനം കുറഞ്ഞു. ഇനി കിട്ടുന്ന ലാഭമാകട്ടെ കാര്‍ഡുകള്‍ അച്ചടിക്കുന്നതിലൂടെ നഷ്ടത്തില്‍ കലാശിക്കുന്നതാണ് പതിവ്. ഒരു കാര്‍ഡിന് 20 രൂപ 54 പൈസ വീതം ഓരോ മാസവും കെ.എസ്.ആര്. ടി. സി. ചെലവഴിക്കേണ്ടി വരുന്നു.
സംഗതി സിംപിളാണ്
2017 ജനുവരി 25 മുതലാണ് ഡിപ്പോകള്‍ വഴി കാര്‍ഡുകള്‍ വിതരണം ചെയ്തു തുടങ്ങിയത്. രാജമാണിക്യം എം.ഡിയായിരുന്നപ്പോഴായിരുന്നു കാര്‍ഡ് പരിഷ്കാരം നടപ്പിലാക്കിയത്. ഓര്‍ഡിനറി നിരക്കുകള്‍ക്ക് സഞ്ചരിക്കാവുന്ന ബസുകളില്‍ 1000 രൂപയുടെ ബ്രോണ്‍സ് കാര്‍ഡ്, ഓര്‍ഡിനറി ബസുകള്‍ക്കു പുറമേ ജന്റം നോണ്‍ എ.സി. ബസുകളിലും യാത്ര ചെയ്യാന്‍ 1500ന്റെ സില്‍വര്‍ കാര്‍ഡ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളില്‍ 3000 രൂപയുടെ ഗോള്‍ഡ് കാര്‍ഡ്, ജന്റം എ.സി. ബസുകളില്‍ യാത്ര ചെയ്യാന്‍ 5000 രൂപയുടെ പ്രിമിയം കാര്‍ഡ് എന്ന നിരക്കിലാണ് കെ.എസ്.ആര്.ടി.സി. കാര്‍ഡുകള്‍ ഇറക്കിയത്. ഒരു കാര്‍ഡ് ഒരു മാസത്തേക്ക് എന്ന രീതിയില്‍ ഉപയോഗിക്കാവുന്നതാണ് പദ്ധതി. യാത്രാവേളയില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. ഏത് സ്റ്റോപ്പു വരെ യാത്രചെയ്യുന്നുവെന്നതും കണ്ടക്ടറെ അറിയിക്കണം. കാര്‍ഡിന്റെ നമ്ബറും യാത്രചെയ്യുന്ന ദൂരവും ടിക്കറ്റ് മെഷീനില്‍ കണ്ടക്ടര്‍ ഉള്‍ക്കൊള്ളിക്കും. ഇതിനുവേണ്ടി ടിക്കറ്റ് മെഷീനുകളില്‍ മാറ്റംവരുത്തി. ഒരു കാര്‍ഡുതന്നെ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാനാകില്ല.
more recommended stories
-
മുസ്ലിംലീഗ് ആസ്ഥാന മന്ദിര പ്രചാരണ ക്യാമ്പയിന് വന്‍ വിജയമാക്കും: കെ.എം.സി.സി
ദുബൈ:പ്രൗഡിയോടെ അഭിമാനത്തോടെ പടുത്തുയര്‍ത്തുന്ന കാസര്‍ഗോഡ് ജില്ലാ മുസ്ലീംലീഗിന്റെ.
-
ദക്ഷിണേന്ത്യയില്‍ വന്‍ ഭൂരിപക്ഷത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി
ദില്ലി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പങ്കെടുത്ത 70 റാലികളും.
-
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സൂക്ഷ്മം നിരീക്ഷിച്ച് വെബ് കാസ്റ്റിംഗ് കണ്ട്രോള് റൂം
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സൂക്ഷ്മം നിരീക്ഷിച്ച്.
-
ഇ. പി ജയരാജന്-ജാവദേക്കര്‍ കൂടികാഴ്ച: പ്രതികരിക്കാതെ യെച്ചൂരി, കേരളത്തിലെ നേതാക്കള്‍ സംസാരിച്ചെന്ന് വിശദീകരണം
കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചിട്ടുണ്ടെന്ന് യെച്ചുരി.
Leave a Comment