പൊലീസ് യൂണിഫോമില്‍ ഇനി ലൈവ് ക്യാമറകളും

തിരുവനന്തപുരം: പൊലീസ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പട്രോളിങ്ങിനുമായി പൊലീസ് യൂണിഫോമില്‍ അത്യാധുനിക ക്യാമറകള്‍ വരുന്നു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും തുടങ്ങുന്ന പദ്ധതിക്ക് പൊലീസ് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം തുടക്കമായി.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറകള്‍ കൈമാറി ഡിജിപി ലോക്നാഥ് ബെഹ്റയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പൊലീസ് നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിടുന്ന സംവിധാനം ഈ വര്‍ഷം തന്നെ സംസ്ഥാനമാകെ നടപ്പാക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിജിപി പറഞ്ഞു.

പൊതുമേഖല സ്ഥാപനമായ ബ്രോഡ്കാസ്റ്റിംഗ് കണ്‍സല്‍റ്റന്റ് ഇന്ത്യ ലിമിറ്റഡ് നിര്‍മിച്ച 50 ക്യാമറകളാണ് നിലവില്‍ വാങ്ങിയിരിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് സംവിധാനമടക്കമുള്ള ഏറ്റവും ആധുനികമായ ക്യാമറകളാണ് ഇനി പൊലീസ് ഉപയോഗിക്കുക. ലൈവ് സ്ട്രീമിങ്ങാണ് ഇതിന്റെ ഒരു പ്രത്യേകത. 4ജി സിം ഉപയോഗിച്ച് ക്യാമറ ദൃശ്യങ്ങളും ശബ്ദവും ജിഎസ്എം സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കോ ആവശ്യമുള്ള മറ്റ് കേന്ദ്രങ്ങളിലേക്കോ അയക്കാം.

ഇതിലൂടെ ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ദൃശ്യങ്ങള്‍ കാണാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും. ക്യാമറയോട് കൂടി ഘടിപ്പിച്ചിട്ടുള്ള പുഷ് ടോക് സംവിധാനം വഴി ഉദ്യോഗസ്ഥര്‍ക്ക് സംസാരിക്കാനും സാധിക്കുമെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ഓഡിയോ വീഡിയോ അടക്കമുള്ളവ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും ക്യാമറയില്‍ സാധിക്കും

KCN

more recommended stories