യുവാക്കള്‍ മൂല്യബോധം ഉയര്‍ത്തിപ്പിടിക്കണം: കെ. വല്ലഭ്ദാസ്

കാസര്‍കോട്: ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മൂല്യബോധമുള്ള യുവാക്കള്‍ കടന്നുവരണമെന്ന് ജെ.സി.ഐ മുന്‍ ദേശീയ പ്രസിഡണ്ടും ജീവകാരുണ്യ വിഭാഗമായ ജെ.സി.ഐ ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ കെ. വല്ലഭ്ദാസ് അഭിപ്രായപ്പെട്ടു.

സാമൂഹ്യ പ്രവര്‍ത്തനവും വ്യക്തി ജീവിതവും ഒരു പോലെ കൊണ്ട് പോകാന്‍ കഴിയണം. ആരോഗ്യ സംരക്ഷണം, ജീവിത പങ്കാളിയെ മനസ്സിലാക്കല്‍, സ്നേഹമുള്ള മക്കള്‍, പിന്തുണ നല്‍കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും, സാമ്പത്തിക ഭദ്രത തുടങ്ങിയവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ജെ.സി.ഐ കാസര്‍കോടിന്റെ 2018 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് കെ.വി അഭിലാഷ് അധ്യക്ഷത വഹിച്ചു. ജെ.സി.ഐ അന്താരാഷ്ട്ര വൈസ് പ്രസിഡണ്ട് രാജശ്രീ ബാജെ വിശിഷ്ടാതിഥിയായിരുന്നു. മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ. എ.വി വാമനകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ മേഖലാ പ്രസിഡണ്ട് ടി.എം അബ്ദുല്‍ മഹ്റൂഫ്, മേഖലാ വൈസ് പ്രസി. കെ.ബി അബ്ദുല്‍ മജീദ്, പ്രോഗ്രാം ഡയറക്ടര്‍ പി. മുഹമ്മദ് സമീര്‍, മുന്‍ പ്രസി. മുജീബ് അഹ്മദ്, സെക്രട്ടറി എന്‍.എ ആസിഫ്, സി.കെ അജിത് കുമാര്‍ സംസാരിച്ചു. കാസനോവ കൂട്ടായ്മയുടെ സംഗീത വിരുന്ന് നവ്യാനുഭവമായി.

KCN

more recommended stories