സി പി ഐ (എം) കാസര്‍കോട് ജില്ലാ സമ്മേളനം: കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: സി പി ഐ (എം) കാസര്‍കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി. വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ മുതിര്‍ന്ന നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ എകെ നാരായണന്‍ പതാക ഉയര്‍ത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളിലാണ് പ്രതിനിധി സമ്മേളനം. എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി. രാഘവന്‍ രക്തസാക്ഷി പ്രമേയവും, ടി.വി. ഗോവിന്ദന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മന്ത്രിമാരായ കെകെ ശൈലജ, എകെ ബാലന്‍, ടിപി രാമകൃഷണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇപി ജയരാജന്‍, എളമരം കരീം, പി കരുണാകരന്‍ എംപി, എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

ചെര്‍ക്കള ഇന്ദിരാ നഗറില്‍ 10ന് പൊതുസമ്മേളനം നടക്കും. ജനുവരി 10ന് പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. ജില്ലയിലെ 1663 ബ്രാഞ്ചുകളിലും 125 ലോക്കലുകളിലും 12 ഏരിയകളിലും സമ്മേളനം പൂര്‍ത്തിയായി. 290 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

KCN

more recommended stories