തമിഴ്‌നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കുന്നു; ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ എംഎല്‍എമാരുടെ ശമ്ബളം ഇരട്ടിയാക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ സമരം തുടരുമ്പോഴാണ് എംഎല്‍എമാര്‍ സ്വന്തം ശമ്പളം ഇരട്ടിയാക്കുന്നത്. ബില്‍ പാസായാല്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ 55,000 രൂപ പ്രതിമാസ ശമ്പളമുണ്ടായിരുന്നത് 1.05 ലക്ഷമായി വര്‍ധിപ്പിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുന്നത്. മുന്‍ എംഎല്‍എമാരുടെ പെന്‍ഷന്‍ തുക 12,000 രൂപയായിരുന്നത് 20,000 ആയും വര്‍ധിപ്പിക്കും.

KCN

more recommended stories