മുസ്ലിം ലീഗ് സ്ഥാപക ദിനം: തായലങ്ങാടി വാര്‍ഡ് സമ്മേളനം ഫെബ്രുവരി 2ന്

കാസര്‍കോട്: മുസ്ലിം ലീഗ് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന വാര്‍ഡ് സമ്മേളനങ്ങളുടെ ഭാഗമായി 2018 ഫെബ്രുവരി 2 ന് തായലങ്ങാടി വാര്‍ഡ് സമ്മേളനം നടത്തുന്നതിന് പ്രസിഡന്റ് എം.എസ്. താജുദ്ധീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഡ് മുസ്ലിം ലീഗ് യോഗം തീരുമാനിച്ചു. മുന്‍ മുസ്ലിം ലീഗ് നേതാവ് മര്‍ഹൂം മാളിക മഹമൂദ് നഗറിലാണ് സമ്മേളനം. ഇതിനോടനുബന്ധിച്ച് പ്രമുഖ വ്യക്തികളെ ആദരിക്കും. വനിത സംഗമം, വിദ്യാര്‍ത്ഥി സംഗമം, ആധാര്‍ കാര്‍ഡ് ക്യാമ്പ് എന്നിവ സംഘടിപ്പിക്കും. എ.എം.കടവത്ത്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ബഷീര്‍ പുതിയപുര, കെ.എം.ഹാരിസ്, അന്‍സാര്‍ പള്ളം, ഷഹീന്‍, റഷാദ്, രാജന്‍ ജോര്‍ജ്, റസ്സാഖ് കുണ്ടില്‍, ഷുക്കൂര്‍ മൗലവി, ഗഫൂര്‍ മാളിക, മുജീബ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories