സക്ഷമ കാര്യകര്‍ത്ര് പ്രശിക്ഷണ ശിബിരത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി കാഞ്ഞങ്ങാട് നടക്കുന്ന സക്ഷമ സംസ്ഥാന കാര്യകര്‍ത്ര് പ്രശിക്ഷണ ശിബിരത്തിന് തുടക്കമായി. ശിബിരത്തിന്റെ ഉദ്ഘാടനം കേരള കേന്ദ്ര സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആന്റ് പബ്ലിക്ക് ഹെല്‍ത്ത് ഡീന്‍ ഡോ.രാജേന്ദ്ര പിലാങ്കട്ട നിര്‍വ്വഹിച്ചു. വളര്‍ന്നു വരുന്ന വിദ്യര്‍ത്ഥി സമൂഹം സോഷ്യല്‍ മീഡിയയുടെ പിറകെ പോകുമ്പോള്‍ കൂടെ നടക്കുന്ന ഭിന്നശേഷിക്കാരായ സഹയാത്രികരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നില്ല. പാഠ്യ പദ്ധതിയില്‍ ഭിന്നശേഷിക്കാരുടെ അവസ്ഥ ഉള്‍പ്പെടുത്തണം. വികലാംഗരും സകലാംഗരും തമ്മിലുള്ള വ്യത്യാസമില്ലാത്ത സ്ഥിതി സംജാതമാകണം. വിദേശ രാജ്യങ്ങളെ പോലെ ഭാരത്തില്‍ രോഗങ്ങളെ കുറിച്ച് ശരിയായ പഠനമോ പ്രവര്‍ത്തനമോ തുടര്‍ച്ചയായി നടക്കാത്തതുകൊണ്ടാണ് രോഗം വന്ന് മനുഷ്യര്‍ മരിക്കുന്നതെന്നും ഡോ.രാജേന്ദ്ര പിലാങ്കട്ട പറഞ്ഞു. ഭിന്നശേഷിക്കാരെ ഉയര്‍ത്തികൊണ്ടുവരുന്നകാര്യത്തില്‍ നമ്മള്‍ ഇപ്പോഴും ശൈശവവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാ ബാബുരാജ്, പി.പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ.സുധാകരന്‍ സ്വാഗതവും മേഖല സെക്രട്ടറി സി.സി.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു. ഇന്ന് (14012018) രണ്ടു മണിക്ക് ശിബിരത്തിലെ സമാപനത്തില്‍ പ്രജ്ഞാ പ്രവാഹ് അഖിലഭാരതീയ സംയോജക് ജെ.നന്ദകുമാര്‍ സംബന്ധിക്കും.

KCN

more recommended stories