അക്ഷരലക്ഷം: പരിപൂര്‍ണ്ണ സാക്ഷരത പദ്ധതിക്ക് മല്ലം വാര്‍ഡില്‍ തുടക്കം

മുളിയാര്‍: പരിപൂര്‍ണ്ണ സാക്ഷരത ലക്ഷ്യം വെച്ച് സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന അക്ഷരലക്ഷം പരിപാടിക്ക് മുളിയാര്‍ പഞ്ചായത്തിലെ മല്ലം വാര്‍ഡില്‍ തുടക്കമായി. ആദ്യഘട്ടമായി ബോവിക്കാനം ബി.എ.ആര്‍.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്

വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നാന്നൂറ്റി അമ്പതില്‍പരം വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും.
പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീതാഗോപാലന്‍ അധ്യക്ഷത വഹിച്ചു.
തുടര്‍വിദ്യാപ്രേരക് പുഷ്പ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയര്‍മാന്‍ പ്രഭാകരന്‍, പഞ്ചായത്ത് അംഗങ്ങളായ അനീസ മന്‍സൂര്‍ മല്ലത്ത്, എം.മാധവന്‍, അസീസ്, സുരേന്ദ്രന്‍, സാക്ഷരതാ ജില്ലാ കോഓര്‍ഡിനേറ്റര്‍ ശ്യാംലാല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മണികണ്ഠന്‍, സന്നദ്ധ സംഘടനാ ഭാരവാഹികളായ ഷെരീഫ് കൊടവഞ്ചി, ബി.സി.കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories