ഏലിയാസ് മര്‍ക്കോസ് അന്തരിച്ചു

ന്യൂയോര്‍ക്ക് : ജയ്ഹിന്ദ് വാര്‍ത്തയുടെ റിജിയണല്‍ ഡയറക്ടറും ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) അംഗവുമായ ആയങ്കര മടത്തിക്കുടിയില്‍ ഏലിയാസ് മര്‍ക്കോസ് (66) അന്തരിച്ചു. സംസ്‌കാരം ജനുവരി 23 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് പോത്താനിക്കാട് ആയങ്കര സെന്റ് ജോര്‍ജ് ബഥേല്‍ പള്ളിയില്‍. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാവിലെ ഒന്‍പതിനാണ് നിര്യാതനായത്.

ഭാര്യ: പരേതയായ പെണ്ണമ്മ കൂത്താട്ടുകുളം ചിറ്റേത്ത് കുടുംബാംഗം.മക്കള്‍: അരുണ്‍ മാര്‍ക്കോസ്, സിന്ധ്യ വര്‍ഗീസ്.മരുമക്കള്‍: ബെറ്റി പോള്‍, ലെസ്ലി വര്‍ഗീസ്.കൊച്ചുമക്കള്‍: ചെല്‍സി, ആര്യ, ഏവ. സഹോദരങ്ങള്‍: മേരി വര്‍ഗീസ് പരേതനായ ഇ.വൈ.വര്‍ക്കി കോലഞ്ചേരി, എം.എം. ചാക്കോ ആലുക്കുട്ടി കോതമംഗലം, എം.എം. കുര്യന്‍സലോമി വാളകം, പോള്‍ മേരി, മര്‍ക്കസ് മാത്യു എല്‍സി ലോസ്എയ്ഞ്ചല്‍സ് യുഎസ്എ, എലിസബത്ത് മര്‍ക്കോസ് ജോയി പാറേക്കാട്ടില്‍ പിറവം, പരേതനായ സാജന്‍ മാര്‍ക്കോസ്, സീന മാര്‍ക്കോസ് സജി മൂവാറ്റുപുഴ.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447821996 (കേരള), 7472168210 (ജൂബിയുഎസ്എ)

KCN

more recommended stories