സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നാളെ നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്കിന് ബഹുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് ട്രേഡ് യൂണിയനുകള്‍ അഭ്യര്‍ത്ഥിച്ചു.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ മെയ് 2014 ല്‍ ക്രൂഡോയിലിന് ബാരലിന് 120 ഡോളറായിരുന്നു വില. അന്ന് ഡീസലിന് 49.57 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 70 ഡോളര്‍ മാത്രമുള്ളപ്പോള്‍ ഡീസലിന്റെ വില 68 രൂപയാണ്.

KCN

more recommended stories