ബിനോയ് കോടിയേരിക്കെതിരെ കേസുകളൊന്നുമില്ല: ദുബായ് പോലീസ്

ദുബായ്: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായ് പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. വ്യാഴാഴ്ചത്തെ തീയതിയിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. നിലവില്‍ ബിനോയിക്കെതിരേ കേസില്ലെന്ന് ദുബായ് പോലീസ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പണം തട്ടിയെന്ന് കാണിച്ച് ദുബായിലെ ഒരു കമ്പനിയാണ് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയത്. കോടിയേരിയെ നേരിട്ട് കണ്ടിട്ടും പണം തിരിച്ചുനല്‍കാന്‍ തയ്യാറായില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു. ചവറ വിജയന്‍പിള്ള എം.എല്‍.എയുടെ മകന്‍ ശ്രീജിത്തിനെതിരെ ഇതേ തട്ടിപ്പിന് ദുബായ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അതേസമയം പരാതിയൊന്നും പിബിയുടെ മുന്നിലെത്തിയില്ലെന്നാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്.

KCN

more recommended stories