തൃക്കരിപ്പൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

ഷാര്‍ജ: കാസര്‍ക്കോട് തൃക്കരിപ്പൂര്‍ കെ.പി.എം. ഹൗസിലെ അബ്ദുല്‍ ഖാദര്‍ (58) ഷാര്‍ജയില്‍ നിര്യാതനായി. 27 വര്‍ഷമായി ഷാര്‍ജ മനാഫ് ട്രേഡിങ് എസ്റ്റാബ്ലിഷ്മന്റെ്‌സില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം.

ഭാര്യ: സാബിറ. മക്കള്‍: നവാല്‍ മുഹമ്മദ്, ഫാത്വിമ റിദ, ആയിഷ റിഫ. സഹോദരങ്ങള്‍: സലാഹുദ്ദീന്‍, മറിയുമ്മ, ബിഫാത്വിമ. ഖബറടക്കം ഷാര്‍ജ ഖബര്‍സ്ഥാനില്‍.

KCN

more recommended stories