കായംകുളത്ത് അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കായംകുളം: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം പുല്ലുകുളങ്ങര കണ്ടപ്പുറം സ്വദേശി റാഫിയാണ് മരിച്ചത്.

പുലര്‍ച്ചെ മൂന്നോടെ ദേശീയപാതയില്‍ കായംകുളം കൊറ്റുകുളങ്ങരയ്ക്ക് സമീപമായിരുന്നു അപകടം. വാനാണ് ബൈക്കില്‍ ഇടിച്ചതെന്ന് പരിക്കേറ്റവര്‍ പൊലീസിന് മൊഴി നല്‍കി. ബൈക്കിലിടിച്ച ശേഷം വാന്‍ വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

KCN

more recommended stories