മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വന്‍ വരവേല്‍പ്പ്

കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുള്ള, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി.ടി. അഹമ്മദലി എന്നിവര്‍ക്ക് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആവേശകരമായ സ്വീകരണം. ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രയിനില്‍ എത്തിയ നേതാക്കള്‍ക്ക് ജില്ലാ പ്രസിഡന്റ് എ.സി. ഖമറുദ്ധീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. മുന്‍ മന്ത്രിമാര്‍കൂടിയായ നേതാക്കള്‍ക്ക് സംസ്ഥാന കമ്മിറ്റിയില്‍ ഭാരവാഹിത്വം ലഭിച്ചതിന്റെ ആവേശത്തിലാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍.

KCN

more recommended stories