മിസ്റ്റര്‍ കാസര്‍കോട്: ഷരീഫ് കരിപ്പൊടിക്ക് ഉജ്ജ്വല സ്വീകരണം

ആലംപാടി: കാസര്‍കോട് ജില്ലാ ബോഡി ബില്‍ഡേഴ്‌സ് അസോസിയേഷനും ഹനുമാന്‍ ജിംനേഷ്യവും ചേര്‍ന്നു നടത്തിയ ജില്ലാ ശരീര സൗന്ദര്യ മത്സരത്തില്‍ നാലാം മെയില്‍ ഹൈ പവര്‍ ജിംമിന് വേണ്ടി മത്സരിച്ചു. മിസ്റ്റര്‍ കാസര്‍കോടായി തെരഞ്ഞെടുത്ത ആലംപാടി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി ) അംഗം ഷരീഫ് കരിപ്പൊടിക്ക് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഉജ്ജല സ്വീകരണം നല്‍കി.

നാലാം മെയില്‍ നിന്ന് നൂറ് കണക്കിന്ന് വാഹനത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ ആനയിച്ചു കൊണ്ട് ആലംപാടി ക്ലബ്ബ് പരിസരത്ത് സമാപിച്ചു. പ്രസിഡന്റ് സലീം ആപ ഉപഹാരവും അദ്രാ മേനത്ത് മെഡല്‍ നല്‍കിയും അനുമോദിച്ചു. ശിഹാബ് കാര്‍, എപ്പി പോലീസ്, ഷെരീഫ് ബാച്ചാസ്, ഹസ്സന്‍ ബില്ലാന്‍, ഹാജി കെഎം, ജാബിര്‍ ജാബു, അറഫാത് എസ് ടി, മുനീസ് എ ആര്‍, അസിസ് ഖത്തര്‍, ഷാഫി മാസ്റ്റര്‍, ബഷീര്‍ ദേളി, മഷൂദ് മാലിയില്‍, കബീര്‍ മേനത്ത്, റാഫി ചാച്ചാ, സഫാസ്, ഷെരീഫ് ഹിപ്‌ഹോപ്പ്, അബ്ദുള്ള ബല്‍പു, ചെപ്പു ചെറിയാലംപാടി, ഹില്ലിയാസ് കരോടി തുടങ്ങിവര്‍ നേതൃത്വം നല്‍കി. നിസാര്‍ പുത്തൂര്‍, അബൂബക്കര്‍ പൊയ്യയില്‍, ഗഫൂര്‍ സേട്ട്, ഷാവാഫ്, മുസ്തു മാളില്‍ തുടങ്ങിവര്‍ സംബന്ധിച്ചു.

KCN

more recommended stories