അങ്കമാലി കൂട്ടക്കൊലപാതകം: പ്രതിയായ സഹോദരന്‍ പിടിയില്‍

എറണാകുളം: അങ്കമാലിയില്‍ മൂന്നംഗ കുടുംബത്തെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. മുക്കന്നൂര്‍ സ്വദേശി എരപ്പ് ശിവനേ(60)യും കുടുംബത്തേയും കൊലപ്പെടുത്തിയ കേസില്‍ ഇയാളുടെ സഹോദരന്‍ ബാബുവാണ് പിടിയിലായത്. ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കൊരട്ടി പോലീസാണ് ഇയാളെ പിടികൂടിയത്.

രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബാബു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബൈക്ക് കൊരട്ടി ചിറങ്ങര ക്ഷേത്രക്കുളത്തിലേക്ക് ഓടിച്ചിറക്കിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ശിവന്റെ ഭാര്യ ഭാര്യ വല്‍സ (56), മകള്‍ സ്മിത (33) എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. സ്വത്ത് തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. ശിവനും ബാബുവും തമ്മില്‍ ഏറെ നാളായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പെട്ടന്ന് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.

KCN

more recommended stories