ഉയരങ്ങളുടെ റെക്കോര്‍ഡ് ഇനി ജവോറയ്ക്ക് സ്വന്തം

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ദുബായില്‍ ജവോറ ഹോട്ടല്‍ തുറന്നു. അല്‍ അത്താര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍.

ഇതോടെ ലോകത്തിലെ ഏറ്റവും ഉയരമുള് ഹോട്ടല്‍ എന്ന വിശേഷണം ദുബായ് ജെ.ഡബ്ല്യു മാരിയറ്റ് മാര്‍ക്വിസിന് നഷ്ടപ്പെട്ടു. മാര്‍ക്വിസിനെക്കാളും ഒരു മീറ്റര്‍ ഉയരം അധികമുണ്ട് ജവോറയ്ക്ക്.

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്നു 3.3 കിലോമീറ്റര്‍ അകലത്തിലാണ് ജവോറ. ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തിലുള്ള ജവോറയുടെ ആകാശചിത്രങ്ങള്‍ വൈറലായിരുന്നു. 75 നിലയിലുള്ള ഹോട്ടലില്‍ നാലു ഭക്ഷണശാലകളും 528 മുറികളുമുണ്ട്.

KCN

more recommended stories