സി.ഡി. ഫോര്‍ മെഷീന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി സെന്ററില്‍ സി.ഡി ഫോര്‍ (CD4) മെഷീന്റെ ഉദ്ഘാടനം കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു. എച്ച്.ഐ.വി ബാധിതരുടെ സമഗ്ര ചികിത്സ നടത്തി വരുന്ന എ.ആര്‍.ടി സെന്ററില്‍ രോഗികളുടെ പ്രതിരോധശേഷി കണ്ടെത്താനുള്ള മെഷീനാണ് സി.ഡി ഫോര്‍ മെഷീന്‍. 2010 ല്‍ പ്രവര്‍ത്തനമാരംഭിച്ച എ.ആര്‍.ടി സെന്ററില്‍ എട്ട് വര്‍ഷമായി സി.ഡി. ഫോര്‍ മെഷീന്‍ ഉണ്ടായിരുന്നില്ല. രോഗികളില്‍ നിന്നും രക്തം ശേഖരിച്ച് മംഗലാപുരം ജില്ലാ ആശുപത്രിയില്‍ എത്തിച്ചായിരുന്നു സി.ഡി. ഫോര്‍ ടെസ്റ്റ് ചെയ്തിരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജില്ലയിലേക്ക് ലഭിച്ച മെഷീന്‍ രോഗികള്‍ക്കും ആശുപത്രിക്കും ഏറെ സൗകര്യമൊരുക്കും.

നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: രാജാറാം, ജില്ലാ ടി.ബി ഓഫീസര്‍ ഡോ: ആമിന, നഴ്‌സിംഗ് സൂപ്രണ്ട് ലാലി, ഡോ: കുഞ്ഞിരാമന്‍, ഡോ: ആകാശ് ജി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. നോഡല്‍ ഓഫീസര്‍ ഡോ: പി.കൃഷ്ണ നായ്ക് സ്വാഗതവും, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജനാര്‍ദ്ദന നായ്ക് നന്ദിയും പറഞ്ഞു.

KCN

more recommended stories