പോപ്പുലര്‍ ഫ്രണ്ട് ഡേ: യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ‘ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി പോപ്പുലര്‍ ഫ്രണ്ട് ദിനമായ ഫെബ്രുവരി 17 ന് കാസര്‍കോട്ട് സംഘടിപ്പിച്ച യൂണിറ്റി മാര്‍ച്ചിനും ബഹുജനറാലിക്കും പൊതുസമ്മേളനത്തിനും ഉജ്വല സമാപനം. ജനസാഗരം തീര്‍ത്തുകൊണ്ട് നടന്ന പൊതുസമ്മേളനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പോപ്പുലര്‍ ഫ്രണ്ട് കേഡറ്റുകള്‍ കാസര്‍കോട് നഗരത്തില്‍ ശനിയാഴ്ച വൈകുന്നേരം അണിനിരന്നു. യൂണിറ്റ് മാര്‍ച്ചിനെ അനുഗമിച്ച് നടന്ന റാലിയില് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി വിളിച്ചോതി നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്വീഫ് അധ്യക്ഷത വഹിച്ചു.

കെ.കെ അബ്ദുല്‍ മജീദ് ഖാസിമി വിഷയാവതരണം നടത്തി. ദേശീയ സമിതി അംഗങ്ങളായ പി എന്‍ മുഹമ്മദ് റോഷന്‍, കെ സാദത്ത്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ടി. അബ്ദുര്‍ റഹ് മാന്‍ ബാഖവി, നാഷണല്‍ വുമണ്‍സ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കവിത എ കെ, ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് രിഫ സംബന്ധിച്ചു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം വി റഷീദ് സ്വാഗതവും കാസര്‍കോട് ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ് നന്ദിയും പറഞ്ഞു.

 

KCN

more recommended stories