റഹ്മ സഹായ പദ്ധതി: വീല്‍ ചെയറും തയ്യല്‍ മെഷീനും വിതരണം ചെയ്തു

കാസര്‍കോട്: മുസ്ലിം ലീഗ് സ്ഥാപക ദിനാചരണത്തോനുബന്ധിച്ച് നടന്ന പള്ളിക്കാല്‍ വാര്‍ഡ് സമ്മേളനത്തില്‍ പ്രഖ്യാപിച്ച റഹ്മ സഹായ പദ്ധതിയില്‍ നടപ്പിലാക്കുന്ന വില്‍ ചെയറും, തയ്യല്‍ മെഷീനും വിതരണം ചെയ്തു. വാര്‍ഡ് വൈസ് പ്രസിഡന്റ് ടി.കെ. ഹുസൈന്റെ അധ്യക്ഷതയില്‍ സമ്മേളന സ്വാഗത സംഘം ട്രഷറര്‍ എന്‍.എ. അബ്ദുല്ലക്കുഞ്ഞി വാര്‍ഡ് ജനറല്‍ സെക്രട്ടറി അമാനുല്ല അങ്കാറിന് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

അഡ്വ. വി.എം. മുനീര്‍, മഹ്മൂദ് ബിസ്മില്ല, സുബൈര്‍ വൈദ്യര്‍, ബദ്റുദ്ദീന്‍ ഊദ്, ഷാഫി ടി.എച്ച്, നവാസ് അല്‍ ഫ, അഹ് മദ് പെയ്ന്റര്‍, അബ്ദുല്ല കോയാസ് ലൈന്‍, പി.ടി. ഹുസൈന്‍ സംബന്ധിച്ചു.

KCN

more recommended stories