സായിറാം ഭട്ടിന്റെ ജീവിത കഥ വീട് പറഞ്ഞ കഥ; മാര്‍ച്ച് മൂന്നാം വാരം പുറത്തിറങ്ങും

കാസര്‍കോട് : സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക പകരുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് എബി കുട്ടിയാനം എഴുതിയ വീട് പറഞ്ഞ കഥ എന്ന പുസ്തകം മാര്‍ച്ച് മൂന്നാം വാരം പുറത്തിറങ്ങും.
സായിറാംഭട്ടിന്റെ ബാല്യകാലം തൊട്ട്് വീട് മുതല്‍ സമൂഹ വിവാഹവും മെഡിക്കല്‍ ക്യാമ്പും വരെയുള്ള വിവിധങ്ങളായ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്ന പുസ്തകം ചെമ്പരത്തി പ്രസാധകരാണ് പുറത്തിറക്കുന്നത്. പ്രമുഖ കവിയും ഗാനരചിയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് അവതാരിക എഴുതിയത്.

തല ചായ്ക്കാന്‍ ഇടമില്ലാത്ത പാവങ്ങള്‍ക്ക് ഇതുവരെയായി 250 വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. അതിനുപുറമെ നിരവധി കുടിവെള്ള പദ്ധതികളും സമൂഹവിവാഹവും മെഡിക്കല്‍ ക്യാമ്പുകളും തയ്യില്‍ മെഷിനുകളും വിദ്യഭ്യാസ സഹായവുമെല്ലാം സേവനത്തിന് തിളക്കമേകുന്ന പ്രവര്‍ത്തനങ്ങളാണ്. പുസ്തക പ്രകാശനത്തോടൊപ്പം ബദിയഡുക്ക പൗരാവലിയുടെ ആദരവ് നല്‍കി വലിയ ചടങ്ങോടുകൂടി പരിപാടി സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബദിയഡുക്ക പഞ്ചായത്ത് ഹാളില്‍ സ്വാഗത സംഘം രൂപീകരണം യോഗം ചേര്‍ന്നു. പ്രസിഡന്റ് കെ.കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു.

ഭാരവാഹികള്‍: മാഹിന്‍ കേളോട്ട് (ചെയര്‍മാന്‍) പ്രൊഫ.ശ്രീനാഥ്, അന്‍വര്‍ ഓസോണ്‍(വൈസ്്് ചെയര്‍) അഖിലേ്ഷ് നഗുമുഖം(ജന കണ്‍) മാത്തുകുട്ടി വൈദ്യര്‍(ട്രഷറര്‍)

KCN

more recommended stories