മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വൈദികന്‍ കുത്തേറ്റ് മരിച്ചു

അങ്കമാലി: മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വൈദികന്‍ കുത്തേറ്റ് മരിച്ചു. ഫാദര്‍ സേവ്യര്‍ തേലക്കാട്ടാണ് മരിച്ചത്. മുന്‍ കപ്യാര്‍ ജോണിയാണ് മല കയറുന്നതിനെ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഫാദറിന്റെ കാലില്‍ കുത്തിയത്. കാലിലെ രക്ത ധമനി പൊട്ടിയതിനെ തുടര്‍ന്ന് ഉടന്‍ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കപ്യാര്‍ ജോണിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതാണ് കൊലക്ക് പിന്നിലെ കാരണമെന്ന് പറയപ്പെടുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഫാ:സേവ്യര്‍.

KCN

more recommended stories