ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു

മുന്നാട് : കാസര്‍കോട് കൊ- ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ് കോ -ഓര്‍ഡിനേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. മുന്നാട് പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വച്ച് നടന്ന ക്യാമ്പ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍ ഉദ്ഘടനം ചെയ്തു.

കാസര്‍കോട് കോ ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം അനന്തന്‍ അധ്യക്ഷത വഹിച്ചു. ആധുനിക കാലഘട്ടത്തില്‍ ഫിസിയോ തെറാപ്പിയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ കെ എ പി സി ജില്ലാ പ്രസിഡന്റ് ദീപു എസ് ക്ലാസ് എടുത്തു.
എ വിജയന്‍, എം ലതിക, എം സുരേന്ദ്രന്‍, ഇ കെ രാജേഷ് എന്നിവര്‍ സംസാരിച്ചു. അജിത്കുമാര്‍ കെ ആര്‍ സ്വാഗതവും മനീഷ് എ നന്ദിയും പറഞ്ഞു

KCN