സെല്‍ഫി ഭ്രമം ; 11 കാരിയുടെ വെടിയേറ്റ് യുവാവ് മരിച്ചു

ന്യൂഡല്‍ഹി: സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ 11കാരിയുടെ വെടിയേറ്റ് യുവാവ് മരിച്ചു. വ്യാഴാഴ്ച ഡല്‍ഹി ഷഹദാരയിലാണ് സംഭവം. പ്രശാന്ത് ചൗഹാനാണ് മരിച്ചത്. പ്രാശാന്തിന്റെ അമ്മാവന്റെ മകള്‍ പിസ്റ്റളുമായി സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. പ്രശാന്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്റെ ലൈസന്‍സിലുള്ളതാണ് ഈ പിസ്റ്റള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തോക്കിന്റെ ഉടമയില്‍ നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഡെപ്യൂട്ടി കമീഷണര്‍ ചിന്‍മോയ് ബിസ്വാല്‍ പറഞ്ഞു.

KCN

more recommended stories