സൗദി സ്ഥാനപതിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തി

ന്യൂ ഡല്‍ഹി ; സൗദി സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്വദേശിവല്‍ക്കരണം മൂലം സൗദി അറേബ്യയിലെ ഇന്ത്യയില്‍ നിന്നുള്ള ചെറുകിട വ്യാപാരികളും ജീവനക്കാരും നേരിടുന്ന അനിശ്ചിതത്വത്തെ കുറിച്ചാണ് എംപി സൗദിയുടെ ഇന്ത്യന്‍ സ്ഥാനപതി ഡോ. സൗദ് മുഹമ്മദ് അല്‍ സതിയുമായി ചര്‍ച്ച നടത്തിയത്. സൗദിയിലുള്ള ഇന്ത്യക്കാരില്‍ അഞ്ചുലക്ഷം പേര്‍ േകരളത്തില്‍ നിന്നാണെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍. സൗദിയിലെ സ്ഥിതിഗതികള്‍ സ്ഥാനപതി വിവരിക്കുകയും ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നു അദ്ദേഹം പറയുകയും ചെയ്തു. അതേസമയം സ്ഥാനപതിയെ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്കു ക്ഷണിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

KCN

more recommended stories