കോഴിക്കോട് ഫറൂഖ് കോളേജില്‍ സംഘര്‍ഷം: വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട്: ഫറൂഖ് കോളജില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. കോളജിനകത്തെ ആഘോഷത്തെ ചോല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വടിയും പൈപ്പും ഉപയോഗിച്ച് അധ്യാപകര്‍ മര്‍ദ്ദിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

എന്നാല്‍ അപകടകരമാം വിധം കാര്‍ ഓടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കോളേജ് ജീവനക്കാരനു പരിക്കേറ്റുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories